Jailer
രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മലയാളം സംവിധായകന്‍. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ‘ജയിലര്‍’ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത സക്കീര്‍ മഠത്തിലാണ് തമിഴ് ചിത്രം ‘ജയിലറി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സണ്‍ പിക്‌ചേഴ്‌സിനെ സമീപിച്ചത്. താനാണ് ഈ പേര് ആദ്യം രജിസ്റ്റര്‍ ചെയ്തതെന്നും അതുകൊണ്ട് രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്നും ആയിരുന്നു ആവശ്യം. എന്നാല്‍ രജനികാന്ത് ചിത്രത്തിന്റെ പ്രൊമോഷന്‍ ആരംഭിച്ചതിനാല്‍ ഇനി പേര് മാറ്റാന്‍ സാധിക്കില്ലെന്ന് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചു.
ഓഗസ്റ്റ് പത്തിനാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. അന്ന് തന്നെയാണ് രജനികാന്തിന്റെ തമിഴ് ചിത്രം ജയിലറും റിലീസിനെത്തുക. തന്റെ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്ക ഇപ്പോള്‍ ഉണ്ടെന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ പറഞ്ഞു.
കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 2021 ഓഗസ്റ്റ് 13 നാണ് താന്‍ പേര് രജിസ്റ്റര്‍ ചെയ്തത്. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് രജനികാന്ത് ചിത്രം ജയിലര്‍ സൗത്ത് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആകുമെന്നും മലയാളം ചിത്രം ജയിലറിന്റെ സംവിധായകന്‍ പറഞ്ഞു.
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ…
ബ്രൈഡല് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…