Categories: latest news

വെള്ളയിൽ സുന്ദരിയായി നിരഞ്ജന അനൂപ്

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് നിരഞ്ജന അനൂപ്. അധിക സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും തന്റേതായ അഭിനയ ശൈലികൊണ്ടും ലാളിത്യം തോന്നിക്കുന്ന ഭാവങ്ങൾകൊണ്ടും പ്രേക്ഷക മനസിൽ ഇടംപിടിക്കാൻ ഈ 23കാരിക്ക് സാധിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ നിരഞ്ജനയുടെ ഏറ്റവും പുതിയ പോസ്റ്റും അക്കാരണത്താൽ തന്നെയാണ് ശ്രദ്ധ നേടുന്നത്. അമ്മ പകർത്തിയ സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ്. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച 2015ൽ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ലോഹത്തിനു ശേഷം 2017ല്‍ C/Oസൈറ ബാനു, ഗൂഢോലോചന, പുത്തന്‍പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മൃദുല്‍ എം നായര്‍ സംവിധാനം നിര്‍വ്വഹിച്ച് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തില്‍ അവതരിപ്പിച്ച അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

13 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

18 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

18 hours ago