കിടിലൻ വീഡിയോയുമായി വീണ്ടും ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ കൈയിലെടുത്ത് അഹാന കൃഷ്ണകുമാർ. അടിപൊളി ലുക്കിലാണ് ഇത്തവണയും താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
മലയാളത്തിലെ പുതുമുഖ നടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെങ്കിലും സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലും താരമാണ് അഹാന.
പ്രശസ്ത നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.
2016ൽ കരി എന്ന സംഗീത ആൽബത്തിലും അഭിനയിച്ചിരുന്നു. നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2019 ല്‍ ടൊവിനോ തോമസിനൊപ്പം ലൂക്ക എന്ന ചിത്രത്തിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.
യുട്യൂബിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് കൃഷ്ണ കുമാറും കുടുംബവും. ആറ് യുട്യൂബ് ചാനലുകളും ഏറെ സജീവമാണ്. സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് ഈ താരകുടുംബത്തിന് ഉള്ളത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…