Categories: latest news

ചുവപ്പിൽ അടിപൊളിയായി രജിഷ വിജയൻ

ആരാധകര്‍ക്കായി തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹയാക്കിയിരുന്നു. 

പിന്നീടും ഒരുപിടി മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ പകർന്നാടിയ രജിഷ തന്റെ മികവ് അടിവരയിട്ടു. തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങാൻ താരത്തിന് സാധിച്ചു. 

മിനി സ്ക്രീനിൽ അവതാരികയായാണ് രജിഷ തന്റെ കരിയർ തുടങ്ങുന്നത്. ബിഗ് സ്ക്രീനിലെത്തിയ ശേഷവും ടെലിവിഷൻ ഷോകളിൽ സജീവ സാനിധ്യമാണ് താരം. 

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

13 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

18 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

18 hours ago