Categories: latest news

ടൊവിനോയുടെ നായികയാകാന്‍ തൃഷ ! താരത്തിന്റെ പുതിയ പ്രൊജക്ട്

പാന്‍ ഇന്ത്യന്‍ ചിത്രവുമായി ടൊവിനോ തോമസ് എത്തുന്നു. ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം അഖില്‍ പോള്‍-അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ഐഡന്റിറ്റിയിലാണ് ടൊവിനോ നായകനായി എത്തുക. തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 50 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാല് ഭാഷകളില്‍ റിലീസ് ചെയ്യും.

നൂറ് ദിവസത്തെ ഷൂട്ടാണ് ഐഡിന്റിക്കായി പ്ലാന്‍ ചെയ്തിട്ടുള്ളത്. അതില്‍ 35 ദിവസം ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രമായി നീക്കിവയ്ക്കുമെന്നാണ് സൂചന. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് ടൊവിനോ എത്തുക.

രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തൃഷ, ടൊവിനോ എന്നിവരെ കൂടാതെ വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കും.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

13 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

17 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

18 hours ago