പാന്‍ ഇന്ത്യന്‍ ചിത്രവുമായി ടൊവിനോ തോമസ് എത്തുന്നു. ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം അഖില്‍ പോള്‍-അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ഐഡന്റിറ്റിയിലാണ് ടൊവിനോ നായകനായി എത്തുക. തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 50 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാല് ഭാഷകളില്‍ റിലീസ് ചെയ്യും.
നൂറ് ദിവസത്തെ ഷൂട്ടാണ് ഐഡിന്റിക്കായി പ്ലാന്‍ ചെയ്തിട്ടുള്ളത്. അതില്‍ 35 ദിവസം ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രമായി നീക്കിവയ്ക്കുമെന്നാണ് സൂചന. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് ടൊവിനോ എത്തുക.
രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തൃഷ, ടൊവിനോ എന്നിവരെ കൂടാതെ വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കും.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…