Categories: latest news

അടിപൊളി ലുക്കിൽ ശാലിൻ സോയ

ആരാധകർക്കായി വീണ്ടും സ്റ്റൈലൻ ചിത്രങ്ങൾ പങ്കുവെച്ച് ശാലിൻ സോയ. മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോൾ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിൻ സോയ ബഹുമുഖ പ്രതിഭയാണ്.

അഭിനയത്തിന് പുറമെ നർത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാൻ അവർക്ക് സാധിച്ചിട്ടുള്ള ശാലിൻ സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമാണ്. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. 

ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശാലിന്റെ അഭിനയ അരങ്ങേറ്റം. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.

അവിടെ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ അകലെയല്ലായിരുന്നു താരത്തിന്. എൽസമ്മ എന്ന ആൺക്കുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും താരം തന്റെ മികവ് തെളിയിച്ചു.

മല്ലു സിംഗിലെ പ്രകടനം മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ശാലിൻ തന്റെ സ്ഥാനവും അവരുടെ മനസിൽ ഉറപ്പിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം സംവിധായികയുടെ കുപ്പായമണിഞ്ഞാണ് ശാലിൻ തിരികെയെത്തിയത്. 

അനില മൂര്‍ത്തി

Recent Posts

അന്ന് ഫീസടയ്ക്കാന്‍ പണമില്ലാതെ ക്ലാസിന് പുറത്ത്; സല്‍മാന്‍ ഖാന്റെ ജീവിതം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍…

5 hours ago

പ്രണയം എന്ത് കൊണ്ട് രഹസ്യമാക്കി; തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ്…

5 hours ago

ഒന്നര വര്‍ഷത്തിന് ശേഷം ബ്രേക്ക് അപ്പായി; ജേസണ്‍

സംവിധായകനും നടന്‍ വിജയ്യുടെ മകനുമായ ജേസണ്‍ സഞ്ജയ്…

5 hours ago

ഇന്‍ഷുറന്‍സ് വിധി വന്ന ശേഷം കിച്ചു വിളിച്ചിരുന്നുവോ? മറുപടിയുമായി രേണു

രേണു സുധിയും കിച്ചു സുധിയും തമ്മിലുള്ള പിണക്കവും…

5 hours ago

സ്ത്രീകളുടെ കഴിവിനേക്കാള്‍ ആണുങ്ങള്‍ സംസാരിക്കുന്നത് ശരീരത്തെക്കുറിച്ച്: എസ്തര്‍ അനില്‍

സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകാറുണ്ടെന്ന് നടി എസ്തര്‍…

5 hours ago

ഇത് ലൈംഗികാതിക്രമത്തിന് തുല്യം; ജാന്‍വി കപൂര്‍

ദേവാര എന്ന ചിത്രത്തിലെ ചുട്ടമല്ലെ ഗാനത്തിലെ രംഗങ്ങള്‍…

5 hours ago