Categories: Gossips

ബിഗ് ബോസില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക് ! വീട്ടിലെത്തി മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി ഒരു ദിവസം മാത്രം. ജൂലൈ രണ്ട് ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക. രാത്രി ഏഴ് മുതല്‍ സംപ്രേഷണം ചെയ്യും. ഏഷ്യാനെറ്റിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും പ്രേക്ഷകര്‍ക്ക് ഫിനാലെ കാണാം.

ആറ് മത്സരാര്‍ഥികളാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയിരിക്കുന്നത്. അഖില്‍ മാരാര്‍, ശോഭാ വിശ്വനാഥ്, ജുനൈസ് വി.പി, സെറീന ആന്‍ ജോണ്‍സണ്‍, റെനീഷ റഹ്മാന്‍, ഷിജു അബ്ദുള്‍ റഷീദ് എന്നിവരാണ് ആറ് പേര്‍. ഇവരില്‍ നിന്ന് ഒന്നാമതെത്തുന്ന മത്സരാര്‍ഥിക്കാണ് 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കുക. മത്സരാര്‍ഥികള്‍ക്കായുള്ള വോട്ടിങ് പുരോഗമിക്കുകയാണ്. പ്രേക്ഷക വോട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിജയിയെ പ്രഖ്യാപിക്കുക.

എന്നാല്‍ ഇപ്പോള്‍ ഉള്ള ആറ് മത്സരാര്‍ഥികളില്‍ നിന്ന് ഒരാള്‍ കൂടി ബിഗ് ബോസ് വീടിനോട് വിട പറയുകയാണ്. ഫിനാലെയുടെ തലേദിവസമായ ഇന്ന് മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് ഒരാളെ എവിക്ട് ചെയ്യുന്നത്. ബിഗ് ബോസ് വീട്ടിലെത്തിയ മോഹന്‍ലാല്‍ ഇപ്പോള്‍ തനിക്കൊപ്പം ഒരാള്‍ കൂടി വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നത് പ്രൊമോ വീഡിയോയില്‍ കാണാം.

അതേസമയം, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഖില്‍ മാരാര്‍ ആണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക വോട്ടുകളുമായി ലീഡ് ചെയ്യുന്നതെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ അഖിലിനായി നിരവധി പേര്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അഖിലിന് തൊട്ടുപിന്നാല്‍ ശോഭാ വിശ്വനാഥ് ഉണ്ടെന്നാണ് വിവരം. അഖിലും ശോഭയും തമ്മിലാകും ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടക്കുകയെന്നും വിവരമുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ എഴുന്നേല്‍ക്കും! കാന്‍സറിനെ തോല്‍പ്പിക്കും; രേണു സുധി

15ാം വയസില്‍ ശരീരത്തില്‍ കണ്ട മുഴ ഇപ്പോള്‍…

10 hours ago

മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം, കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍…

10 hours ago

ഞാന്‍ ക്ഷമ ചോദിക്കുന്നു; തുറന്ന് പറഞ്ഞ് ജയം രവി

നടന്‍ രവി മോഹന്റെ വിവാഹമോചനവും അതിന് പിന്നാലെ…

10 hours ago

സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള…

10 hours ago

സിനിമ മടുത്തു; തുറന്നു പറഞ്ഞ് മേജര്‍ രവി

കൊച്ചി: സിനിമ മടുത്തുവെന്നും അതിന് കാരണം പലരുടേയും…

10 hours ago

അസുഖം മൂലം ദുരിതം പേറുന്നു; തുറന്ന് പറഞ്ഞ് അനശ്വരയുടെ സഹോദരി

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജന്‍. തന്റെ…

10 hours ago