Categories: latest news

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് വിന്നറാകാന്‍ സാധ്യത ഇവര്‍ക്ക്; വോട്ടിങ് പുരോഗമിക്കുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി ഒരു ദിവസം കൂടി. ജൂലൈ രണ്ട് ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക. രാത്രി ഏഴ് മുതല്‍ സംപ്രേഷണം ചെയ്യും. ഏഷ്യാനെറ്റിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും പ്രേക്ഷകര്‍ക്ക് ഫിനാലെ കാണാം.

ആറ് മത്സരാര്‍ഥികളാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയിരിക്കുന്നത്. അഖില്‍ മാരാര്‍, ശോഭാ വിശ്വനാഥ്, ജുനൈസ് വി.പി, സെറീന ആന്‍ ജോണ്‍സണ്‍, റെനീഷ റഹ്മാന്‍, ഷിജു അബ്ദുള്‍ റഷീദ് എന്നിവരാണ് ആറ് പേര്‍. ഇവരില്‍ നിന്ന് ഒന്നാമതെത്തുന്ന മത്സരാര്‍ഥിക്കാണ് 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കുക. മത്സരാര്‍ഥികള്‍ക്കായുള്ള വോട്ടിങ് പുരോഗമിക്കുകയാണ്. പ്രേക്ഷക വോട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിജയിയെ പ്രഖ്യാപിക്കുക.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഖില്‍ മാരാര്‍ ആണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക വോട്ടുകളുമായി ലീഡ് ചെയ്യുന്നതെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ അഖിലിനായി നിരവധി പേര്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അഖിലിന് തൊട്ടുപിന്നാല്‍ ശോഭാ വിശ്വനാഥ് ഉണ്ടെന്നാണ് വിവരം. അഖിലും ശോഭയും തമ്മിലാകും ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടക്കുകയെന്നും വിവരമുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

5 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

12 hours ago

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…

12 hours ago