Categories: latest news

നാദിറ ബിഗ് ബോസില്‍ നിന്ന് ക്വിറ്റ് ചെയ്തു; കാരണം ഇതാണ്

ബിഗ് ബോസ് സീസണ്‍ ഫൈവിലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളായ ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തു. ബിഗ് ബോസ് ഷോയിലെ ‘പണപ്പെട്ടി’ ടാസ്‌കിലെ ഏഴേമുക്കാല്‍ ലക്ഷം (7,75,000 രൂപ) സ്വന്തമാക്കിയാണ് നാദിറ പടിയിറങ്ങിയത്. പണം സ്വന്തമാക്കി ബിഗ് ബോസില്‍ നിന്ന് പിന്‍വാങ്ങാന്‍ നാദിറ അടക്കമുള്ള ഏഴ് മത്സരാര്‍ഥികള്‍ക്കും അവസരമുണ്ടായിരുന്നു. എന്നാല്‍ നാദിറ മാത്രമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.

ബിഗ് ബോസ് ഷോയിലെ ഏറ്റവും വ്യത്യസ്തമായ ടാസ്‌ക്കാണ് പണപ്പെട്ടി. ഹൗസില്‍ മത്സരാര്‍ഥികള്‍ക്ക് മുന്‍പില്‍ ഓരോ പണപ്പെട്ടികള്‍ തുറന്നുവയ്ക്കും. അതില്‍ വ്യത്യസ്തമായ തുകയും ഉണ്ടാകും. ഏതെങ്കിലും ഒരു തുക സ്വന്തമാക്കി ബിഗ് ബോസില്‍ നിന്ന് പിന്‍വാങ്ങാന്‍ മത്സരാര്‍ഥികള്‍ക്ക് അവസരമുണ്ടായിരിക്കും. ഇതുവരെ ബിഗ് ബോസില്‍ നിന്ന് ആരും അങ്ങനെ പിന്‍വാങ്ങിയിട്ടില്ല. ആദ്യമായാണ് ഒരു മത്സരാര്‍ഥി പണപ്പെട്ടിയിലെ തുക സ്വന്തമാക്കി ക്വിറ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്.

Nadira

ഇന്നലെ ആറ് ലക്ഷത്തി അന്‍പതിനായിരം രൂപയുടെ പണപ്പെട്ടി സ്വന്തമാക്കി പിന്‍വാങ്ങാന്‍ നാദിറ തീരുമാനിച്ചിരുന്നു. എന്നാല്‍ പണപ്പെട്ടി ടാസ്‌കിന്റെ ആദ്യ ദിനം മാത്രമാണ് ഇതെന്നും അടുത്ത ദിവസം വേറെ പണപ്പെട്ടികള്‍ വരുമെന്നും ബിഗ് ബോസ് അറിയിച്ചതോടെ ഒരു ദിവസം കൂടി കാത്തിരിക്കാന്‍ നാദിറ തീരുമാനിക്കുകയായിരുന്നു. ഇന്ന് തുറന്ന പണപ്പെട്ടികളില്‍ ഒന്നിലാണ് 7,75,000 രൂപ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വന്തം വീട്ടുകാരുടെ അംഗീകാരം കിട്ടിയ തനിക്ക് ഇനി വേണ്ടത് ജീവിക്കാനുള്ള പണമാണെന്നും ഇത്രയും തുക ഉണ്ടാക്കാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്നും നാദിറ പറഞ്ഞു. ഉടന്‍ തന്നെ പണപ്പെട്ടി എടുത്ത് പുറത്തു വരാന്‍ നാദിറയോട് ബിഗ് ബോസ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

6 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

6 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

6 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

22 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

22 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

1 day ago