Nadira
ബിഗ് ബോസ് സീസണ്‍ ഫൈവിലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളായ ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തു. ബിഗ് ബോസ് ഷോയിലെ ‘പണപ്പെട്ടി’ ടാസ്‌കിലെ ഏഴേമുക്കാല്‍ ലക്ഷം (7,75,000 രൂപ) സ്വന്തമാക്കിയാണ് നാദിറ പടിയിറങ്ങിയത്. പണം സ്വന്തമാക്കി ബിഗ് ബോസില്‍ നിന്ന് പിന്‍വാങ്ങാന്‍ നാദിറ അടക്കമുള്ള ഏഴ് മത്സരാര്‍ഥികള്‍ക്കും അവസരമുണ്ടായിരുന്നു. എന്നാല്‍ നാദിറ മാത്രമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.
ബിഗ് ബോസ് ഷോയിലെ ഏറ്റവും വ്യത്യസ്തമായ ടാസ്‌ക്കാണ് പണപ്പെട്ടി. ഹൗസില്‍ മത്സരാര്‍ഥികള്‍ക്ക് മുന്‍പില്‍ ഓരോ പണപ്പെട്ടികള്‍ തുറന്നുവയ്ക്കും. അതില്‍ വ്യത്യസ്തമായ തുകയും ഉണ്ടാകും. ഏതെങ്കിലും ഒരു തുക സ്വന്തമാക്കി ബിഗ് ബോസില്‍ നിന്ന് പിന്‍വാങ്ങാന്‍ മത്സരാര്‍ഥികള്‍ക്ക് അവസരമുണ്ടായിരിക്കും. ഇതുവരെ ബിഗ് ബോസില്‍ നിന്ന് ആരും അങ്ങനെ പിന്‍വാങ്ങിയിട്ടില്ല. ആദ്യമായാണ് ഒരു മത്സരാര്‍ഥി പണപ്പെട്ടിയിലെ തുക സ്വന്തമാക്കി ക്വിറ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്.
ഇന്നലെ ആറ് ലക്ഷത്തി അന്‍പതിനായിരം രൂപയുടെ പണപ്പെട്ടി സ്വന്തമാക്കി പിന്‍വാങ്ങാന്‍ നാദിറ തീരുമാനിച്ചിരുന്നു. എന്നാല്‍ പണപ്പെട്ടി ടാസ്‌കിന്റെ ആദ്യ ദിനം മാത്രമാണ് ഇതെന്നും അടുത്ത ദിവസം വേറെ പണപ്പെട്ടികള്‍ വരുമെന്നും ബിഗ് ബോസ് അറിയിച്ചതോടെ ഒരു ദിവസം കൂടി കാത്തിരിക്കാന്‍ നാദിറ തീരുമാനിക്കുകയായിരുന്നു. ഇന്ന് തുറന്ന പണപ്പെട്ടികളില്‍ ഒന്നിലാണ് 7,75,000 രൂപ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വന്തം വീട്ടുകാരുടെ അംഗീകാരം കിട്ടിയ തനിക്ക് ഇനി വേണ്ടത് ജീവിക്കാനുള്ള പണമാണെന്നും ഇത്രയും തുക ഉണ്ടാക്കാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്നും നാദിറ പറഞ്ഞു. ഉടന്‍ തന്നെ പണപ്പെട്ടി എടുത്ത് പുറത്തു വരാന്‍ നാദിറയോട് ബിഗ് ബോസ് പറഞ്ഞു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…