Prithviraj (Kaduva)
ഷൂട്ടിങ്ങിനിടെ പരുക്കേറ്റ നടന്‍ പൃഥ്വിരാജ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പൃഥ്വിരാജിന്റെ കാലിലെ ലിഗ്മെന്റിലെ ശസ്ത്രക്രിയ നടന്നത്.
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് പൃഥ്വിരാജിന് കാലില്‍ പരുക്കേറ്റത്. സംഘട്ടന രംഘം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ഏതാനും ദിവസങ്ങള്‍ താരം പൂര്‍ണ വിശ്രമത്തിലായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. പ്രിയംവദാ കൃഷ്ണനാണ് ചിത്രത്തില്‍ നായിക. ജി.ആര്‍.ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…