Categories: latest news

മാസ് ലുക്കില്‍ ജയറാം; ഇത്തവണ തിരിച്ചുവരവ് ഉറപ്പെന്ന് ആരാധകര്‍

ജയറാമിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്ലര്‍ അബ്രഹാം ആണ് ജയറാമിന്റേതായി ഇപ്പോള്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. ഈ ചിത്രത്തിലൂടെ ജയറാം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഓസ്ലര്‍ അബ്രഹാമിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാസ് ലുക്കിലാണ് ജയറാമിനെ ചിത്രത്തില്‍ കാണുന്നത്. പൊലീസ് ഓഫിസറായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജയറാമിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഓസ്ലര്‍ എത്തുന്നത്. ജയറാമിന്റെ കഥാപാത്രത്തിന്റെ പേരാണ് ഓസ്ലര്‍ അബ്രഹാം. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ചിത്രങ്ങളുമായി വീണ

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

32 seconds ago

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago