Categories: latest news

സ്റ്റൈലിഷ് ലുക്കിൽ ശ്രീവിദ്യ; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.

എന്നാൽ അതിനും ഏറെ മുൻപ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.

സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. വ്യത്യസ്തങ്ങളായ ചിത്രങ്ങളും വീഡിയോസുമായി ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകരുമായി സംവദിക്കാൻ എപ്പോഴും ശ്രീവിദ്യ സമയം കണ്ടെത്താറുണ്ട്. 

ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ. നായിക റോളിൽ ശ്രീവിദ്യയെത്തുന്ന മാഫി ഡോണയെന്ന ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിൽ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

ജസ്റ്റ് മാരീഡ് തിങ്സ് എന്ന വെബ് സീരിസിലും താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. സ്റ്റാർ മാജിക്കിന്റെ രണ്ടാം വരവിലൂടെ മിനിസ്ക്രീനിലേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലാണ് ശ്രീവിദ്യയും ആരാധകരും.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago