Categories: latest news

ചിരിപ്പിച്ച് മധുര മനോഹര മോഹം; ട്രോളില്‍ നിറഞ്ഞ് നായര്‍ സമുദായവും !

വളരെ സൈലന്റായി എത്തി തിയറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തുകയാണ് സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുര മനോഹര മോഹം. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം വളരെ സര്‍ക്കാസ്റ്റിക്കായാണ് തുടക്കം മുതല്‍ ഒടുക്കം വരെ കഥ പറയുന്നത്. കേരളത്തിലെ ജാതി ഭ്രാന്തിനെ കണക്കിനു പരിഹസിക്കുന്നുണ്ട് ചിത്രം. പ്രേക്ഷകര്‍ക്ക് ഊറി ചിരിക്കാനുള്ള എല്ലാ വകയും മധുര മനോഹര മോഹം തുടക്കം മുതല്‍ ഒടുക്കം വരെ നല്‍കുന്നുണ്ട്.

കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം നടക്കുന്നത് പത്തനംതിട്ടയിലാണ്. പേരുകേട്ട ഒരു നായര്‍ തറവാടാണ് ചിത്രത്തിലെ കേന്ദ്രബിന്ദു. സമകാലിക വിഷയങ്ങളെല്ലാം ചിത്രം അഡ്രസ് ചെയ്യുന്നുണ്ട്. ഗൗരവത്തില്‍ പറയേണ്ട വിഷയങ്ങളെ പോലും വളരെ തമാശയായി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയതയെ കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട്. നാട്ടിലെ നായര്‍ സമുദായത്തേയും കരയോഗത്തേയും സര്‍ക്കാസ്റ്റിക്ക് ആയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍ എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാമതായി പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…

8 hours ago

അതിമനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

8 hours ago

അച്ഛന്റെ സ്‌നേഹം അവന് കിട്ടുന്നുണ്ട്: വീണ നായര്‍

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…

9 hours ago

ഷാരൂഖ് ഖാന്‍ ഏറെ നന്മയുള്ള മനുഷ്യനാണ്: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

10 hours ago

ശാരദ മാമിന്റെ വാക്കുകള്‍ വേദനിപ്പിച്ചു: പാര്‍വതി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്.…

10 hours ago

ചിരിയഴകുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago