Categories: latest news

ചിരിയഴകിൽ മലയാളികളുടെ പ്രിയപ്പെട്ട താരം; വൈറലായി നിഖില വിമലിന്റെ ഫൊട്ടോഷൂട്ട്

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങൾകൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില വിമൽ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഇൻസ്റ്റാഗ്രാമിലും സജീവമാണ് താരം. അടുത്തിടെ താരത്തിന്റെ രണ്ട് വ്യത്യസ്ത ഫൊട്ടോഷൂട്ടുകൾ വൈറലായിരുന്നു. പീച്ച് നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞ് അവസാനം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ൽ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് മോളിവുഡിൽ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

വെട്രിവേലിലൂടെ തമിഴിലും മേട മീഡ അബ്ബായി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം തന്റെ സാനിധ്യമറിയിച്ചു. ചുരുങ്ങിയ കാലയളവിൽ ഈ ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നിഖിലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ജോ ആൻഡ് ജോയാണ്.

കണ്ണൂർ തളിപറമ്പ് സ്വദേശിയാണ് നിഖില. ഭരനാട്യം, കുച്ചിപുടി, കേരള നടനം, മോണോ ആക്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെയാണ് താരം തന്നിലെ അഭിനേതാവിലേക്ക് എത്തിപ്പെടുന്നത്. ശാലോം ടിവിയിൽ വിശുദ്ധ അൽഫോൺസ എന്ന സീരിയലിലൂടെ മിനി സ്ക്രീനിലും അവിടെ നിന്ന് ബിഗ് സ്ക്രീനിലേക്കും എത്തിപ്പെടുകയായിരുന്നു താരം.

അനില മൂര്‍ത്തി

Recent Posts

പ്രണവ് – കല്യാണി വിവാഹം; മറുപടിയുമായി ലിസി

നടന്‍ പ്രണവ് മോഹന്‍ലാലും നടി കല്യാണി പ്രിയദര്‍ശനും…

2 hours ago

വിഷു ആഘോഷത്തിന് പിന്നാലെ നവ്യക്കെതിരെ വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍.…

2 hours ago

നാടന്‍ ലുക്കുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗംഭീര ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 hours ago