Mammootty - Bilal
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് നടന്‍ ബാല. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അനിയനായി ബാല അഭിനയിച്ചിരുന്നു. ബിലാലിലും ബാലയ്ക്ക് ശ്രദ്ധേയമായ വേഷമുണ്ട്. ബിലാല്‍ നടക്കുമെന്ന് തന്നെയാണ് ബാല പറയുന്നത്.
മമ്മൂക്ക തന്നെ ഫോണില്‍ വിളിച്ചിരുന്നെന്നും ബിലാലിനെ കുറിച്ച് സംസാരിച്ചെന്നും ബാല പറയുന്നു. ബിലാല്‍ ആരംഭിക്കാന്‍ കാത്തിരിക്കുകയാണ് താനെന്നും ബാല പറഞ്ഞു.
അതേസമയം, ബിലാല്‍ ഉപേക്ഷിച്ചെന്ന് നേരത്തെ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യാന്‍ അമല്‍ നീരദ് തീരുമാനിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ബിലാല്‍ ഉപേക്ഷിക്കുകയാണെന്നും ആയിരുന്നു വാര്‍ത്തകള്‍.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…