നടന്‍ ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മിലേക്ക്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഭീമന്‍ രഘു. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷം സിപിഎം പ്രവേശനത്തെ കുറിച്ച് നേരിട്ടു കണ്ടു സംസാരിക്കുമെന്നാണ് വിവരം.
ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഭീമന്‍ രഘു പാര്‍ട്ടി വിടുന്നതെന്നാണ് സൂചന. അടുത്തിടെ, സംവിധായകന്‍ രാജസേനനും ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയില്‍ നിന്ന് നേരിട്ടതെന്നു രാജസേനന്‍ വെളിപ്പെടുത്തിയിരുന്നു.
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ പത്തനാപുരം സീറ്റിലാണ് ഭീമന്‍ രഘു ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. സിറ്റിങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറിനും നടന്‍ ജഗദീഷിനുമെതിരെയാണ് ഭീമന്‍ രഘു അന്ന് മത്സരിച്ചത്. ഗണേഷ് കുമാര്‍ ആണ് അന്ന് ജയിച്ചത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന.…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് തന്വി. ഇന്സ്റ്റഗ്രാമിലാണ…
അതീവ ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
അടിപൊളി പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിത്യ…