Categories: latest news

സാരിയിൽ സുന്ദരിയായി അഹാന; ചിത്രങ്ങൾ വൈറൽ

കിടിലൻ ചിത്രങ്ങളുമായി വീണ്ടും ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ കൈയിലെടുത്ത് അഹാന കൃഷ്ണകുമാർ. അടിപൊളി ലുക്കിലാണ് ഇത്തവണയും താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. 

മലയാളത്തിലെ പുതുമുഖ നടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെങ്കിലും സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലും താരമാണ് അഹാന.

പ്രശസ്ത നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.

2016ൽ കരി എന്ന സംഗീത ആൽബത്തിലും അഭിനയിച്ചിരുന്നു. നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2019 ല്‍ ടൊവിനോ തോമസിനൊപ്പം ലൂക്ക എന്ന ചിത്രത്തിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.

യുട്യൂബിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് കൃഷ്ണ കുമാറും കുടുംബവും. ആറ് യുട്യൂബ് ചാനലുകളും ഏറെ സജീവമാണ്. സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് ഈ താരകുടുംബത്തിന് ഉള്ളത്.

അനില മൂര്‍ത്തി

Recent Posts

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

1 hour ago

രാത്രിയുടെ ഭംഗിയിൽ സ്റ്റൈലിഷ് ലുക്കുമായി ദർശന

നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍…

2 hours ago

മുല്ലപ്പൂ ചൂടി സാരിയിൽ തിളങ്ങി അപർണ ദാസ്

നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ…

2 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ ഷിനി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ…

12 hours ago

പൂവുമായി ക്യൂട്ട് ലുക്കില്‍ റിതിക

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നടി റിതിക.…

12 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ സരയു മോഹന്‍

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. താരത്തിന്റെ…

13 hours ago