B Unnikrishnan
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ പറ്റി വെളിപ്പെടുത്തലുകള്‍ നടത്തിയ നടന്‍ ടിനി ടോമിന്റെ മൊഴിയെടുക്കാന്‍ എന്തുകൊണ്ടാണ് എക്സൈസ് വകുപ്പ് തയ്യാറാകാത്തതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് റെയ്ഡ് നടത്തിയ നടപടിയില്‍ ക്രിമിനല്‍ ഗൂഡാലോചന ആരോപിച്ച് നടത്തിയ വാര്‍ത്താസമ്മേള്ളനത്തില്‍ സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍. ടിനി ടോം എക്സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണെന്ന കാര്യവും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് ഈരാറ്റുപേട്ട എത്താന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടാണ് ടിനി ടോമിന്റെ മൊഴി എടുക്കാത്തത്. ഒരു നടന്റെ പല്ല് പൊടിഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്. ടിനിടോം എക്സൈസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജോലി ചെയ്യുമ്പോള്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാണ്? ആരാണ് ഇതെല്ലാം ചോദിക്കേണ്ടത്? നടപടി എടുക്കണ്ടേ, അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്പോള്‍ അതില്‍ ഉത്തരവാദിത്തം കാണിക്കണം. ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…