Categories: latest news

റിലീസിനെ മുൻപെ കേരളത്തിൽ നിന്ന് കോടികൾ വാരാൻ ലിയോ

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിയോയിൽ ദളപതി വിജയ്ക്കൊപ്പം കമൽ ഹാസനും. ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന അപ്ഡേഷനാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിക്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷമാണ് ലോകേഷ് കനകരാജ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രവുമായി എത്തുന്നത്. അതേസമയം റിലീസിനെ മുൻപെ കേരളത്തിൽ നിന്നും കോടികൾ വാരാമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

തമിഴ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിലൊന്നായ കേരളത്തിൽ വിജയ് ആരാധകരുടെ എണ്ണവും വലുതാണ്. മലയാളികൾക്കിടയിൽ വിജയിയുടെ ജനപ്രീതിയും താരമൂല്യവും എപ്പോഴും വാർത്തയാകാറുമുണ്ട്. കേരളത്തില്‍ ഏറ്റവുമധികം തുക വിതരണാവകാശത്തില്‍ നേടിവരുന്നതും വിജയ് ചിത്രങ്ങളാണ്. ഇപ്പോഴിതാ വരാനിരിക്കുന്ന വിജയ് ചിത്രം ലിയോ കേരള റൈറ്റ്സില്‍ റെക്കോര്‍ഡ് ഇട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്രം കേരളത്തില്‍ വന്‍ കളക്ഷനാണ് നേടിയത്. ഇത് മുന്‍കൂട്ടിക്കണ്ട് കേരള റൈറ്റ്സ് ഇനത്തില്‍ 15 കോടിയാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ നിര്‍മ്മാതാക്കളുമായി കേരളത്തിലെ അഞ്ച് പ്രമുഖ വിതരണക്കമ്പനികള്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. ഈ ചര്‍ച്ചകളില്‍ നിലവില്‍ മുന്നിലുള്ളത് ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസ് ആണെന്നും ശ്രീധര്‍ പിള്ള പറയുന്നു. 

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. കമൽ ഹസൻ, വിജയ് സേതുപതി എന്നിവർ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങള്‍ക്കിടയില്‍ ഒരേ വേദിയില്‍ പരസ്പരം മുഖം നല്‍കാതെ നയന്‍താരയും ധനുഷും

ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…

11 hours ago

‘പെരുന്നാള്‍’ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം

വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…

11 hours ago

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…

11 hours ago

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍…

11 hours ago