ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം പതിപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ദിവസങ്ങൾ കുറയുന്നതനുസരിച്ച് മത്സരത്തിന്റെ വീറും വാശിയും കൂടുന്നുമുണ്ട്. പത്താം വാരത്തിൽ കോടതി ടാസ്ക്കാണ് മത്സരാർത്ഥികൾക്കുള്ളത്. ഇതിനായി ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ചലഞ്ചേഴ്സ് ആയി രണ്ട് മുന്‍ ബിഗ് ബോസ് താരങ്ങളെ ബിഗ് ബോസ് കൊണ്ടുവന്നിരുന്നു. റിയാസ് സലിമും ഫിറോസ് ഖാനുമാണ് ഇന്നലെ എത്തിയത്. കോടതി ടാസ്കിലെ അഭിഭാഷകരാണ് ഇരുവരും.
കോടതിയിലെ വാദപ്രതിവാദങ്ങൾക്കപ്പുറവും വീടിനുള്ളിൽ വാക്കുതർക്കങ്ങളുണ്ടാകുന്നുണ്ട്. ഏറ്റവും ഒടുവിലായിതനിക്ക് മോശമുണ്ടാകുന്ന തരത്തില്‍ അഖില്‍ മറ്റ് പലരോടും സംസാരിക്കുന്നുവെന്ന് ആരോപിച്ച് അനിയന്‍ മിഥുന്‍ രംഗത്തെത്തി. ഇത് വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചത്. അനിയന്‍ മിഥുന് സഹമത്സരാര്‍ഥികളായ സ്ത്രീകള്‍ തല മസാജ് ചെയ്ത് കൊടുക്കുന്നത് പൊതുസമൂഹത്തിലെ ഒരു വിഭാഗം എങ്ങനെ കാണും എന്ന സംശയമാണ് അഖില്‍ മുന്‍പ് പലപ്പോഴായി പ്രശ്നവല്‍ക്കരിച്ചത്. നേരത്തെ പുറത്തായ സ്ത്രീ മത്സരാര്‍ഥികളുടെ എവിക്ഷന് ഇതും ഒരു കാരണമായിട്ടുണ്ടാകാമെന്നായിരുന്നു അഖിലിന്‍റെ നിരീക്ഷണം താരം പങ്കുവെച്ചത് സെറീനയോടായിരുന്നു.
എന്നാല്‍ ഇത് തന്‍റെ പ്രതിച്ഛായയെയും ബാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് മിഥുന്‍ അഖിലിന്‍റെയടുത്തെത്തി. “സംസാരിക്കുമ്പോള്‍ ഒരു നിലപാട് വേണം. പിന്നില്‍ നിന്ന് കുത്തരുത്”, അഖിലിനോട് മിഥുന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത് നീ കേട്ടോ എന്നായിരുന്നു മിഥുനോട് അഖിലിന്‍റെ ചോദ്യം. തുടര്‍ന്ന് മിഥുന്‍റെ ആവശ്യപ്രകാരം തന്നോട് അഖില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സെറീന വിശദീകരിച്ചു. സെറീനയോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയും മോശമായി ബാധിക്കുന്നവയാണെന്നായിരുന്നു മിഥുനിന്‍റെ പ്രതികരണം. നിലവിലെ മിക്ക മത്സരാര്‍ഥികളും ഒത്തുകൂടിയ സ്ഥലത്തുവച്ചായിരുന്നു വിഷയം ചര്‍ച്ചയായത്. ഷിജു, റിയാസ്, ജുനൈസ് തുടങ്ങിയവരൊക്കെ ഇതില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.
ഉണ്ണി മുകുന്ദന് നായകനായി പുറത്തിറങ്ങാനിരിക്കുന്ന മാര്‍ക്കോയിലെ ഗാനത്തിനെതിരെ…
മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷിതത്വമില്ലെന്ന് തുടര്ന്നടിച്ച് നടി…
രശ്മിക മന്ദാനയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ് ദേവരകൊണ്ടയുടെ…
തന്‍റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി കാലഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…