Categories: latest news

ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ നയൻതാര ചക്രവർത്തി

ബാലതാരമായി എത്തി മലയാളി സിനിമ പ്രേക്ഷകരുടെ മനസിൽ തന്റേതായ ഇടം നേടിയ താരമാണ് നയൻതാര ചക്രവർത്തി. ബാലതാരങ്ങളുടെ വളർച്ച എന്നും ഉറ്റുനോക്കുന്ന പ്രേക്ഷകരെ സംബന്ധിച്ചടുത്തോളം നയൻതാര ഇന്നും അവരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്.

ബാലതാരത്തിൽ നിന്ന് നായികയുടെ റോളിലേക്ക് മാറാനൊരുങ്ങുകയാണ് ഇപ്പോൾ നയൻതാര. ജെന്റിൽമാൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ് നയൻതാര ലീഡ് റോളിൽ അഭിനയിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് നയൻതാരയുടെ മടങ്ങി വരവ് എന്നത് പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. എന്നാൽ ഈ വലിയ ഇടവേളയിലും സമൂഹ മാധ്യമങ്ങളിൽ താരം സജീവമായിരുന്നു.

തന്റെ വിശേഷങ്ങളെല്ലാം നയൻതാര ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതോടൊപ്പം താരത്തിന്റെ ഫൊട്ടോഷൂട്ടുകൾക്കും നിരവധി ഫോളോവേഴ്സാണ് ഉള്ളത്.

2006ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. കങ്കാരൂ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

25 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

29 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

33 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago