Categories: latest news

അഖില്‍ മാരാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായോ?

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ കരുത്തനായ മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. ടോപ്പ് ഫൈവില്‍ ഉറപ്പായും അഖില്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസം അഖില്‍ വൈദ്യപരിശോധനയ്ക്കായി പോയി. ഉദര സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നാണ് തനിക്ക് വൈദ്യസഹായം ആവശ്യമാണെന്ന് അഖില്‍ ബിഗ് ബോസിനോട് അഭ്യര്‍ഥിച്ചത്. ഉടന്‍ തന്നെ അഖിലിന് വൈദ്യസഹായം എത്തിക്കാന്‍ ബിഗ് ബോസ് തയ്യാറായി.

Akhil Marar

ഡോക്ടറെ കാണാന്‍ പോയ അഖില്‍ ഇനി ബിഗ് ബോസിലേക്ക് തിരിച്ച് വരില്ലേ എന്ന സംശയമായിരുന്നു ആരാധകര്‍ക്ക്. കൂടുതല്‍ വൈദ്യശുശ്രൂഷ ആവശ്യമുള്ളതിനാല്‍ അഖില്‍ ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങി എന്ന് പോലും ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഖില്‍ ഇപ്പോള്‍ ബിഗ് ബോസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ മാറിയതിനെ തുടര്‍ന്നാണ് അഖില്‍ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ അഖിലിനെ കാണിക്കുന്നുണ്ട്. അഖില്‍ തിരിച്ചെത്തിയതോടെ ആരാധകരും സന്തുഷ്ടരായി.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

സാരിയില്‍ മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago

മനംമയക്കും ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

20 hours ago

സാരിയില്‍ അടിപൊളിയായി മംമ്ത മോഹന്‍ദാസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്.…

21 hours ago

അതിഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 days ago