ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് ഹോളിവുഡില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. പോപ് ഗായകന്‍ നിക് ജോനനാസിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
ഇപ്പോള്‍ സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവം പറയുകയാണ് താരം. സിനിമയിലെ പുരുഷ കഥാപാത്രത്തെ വശീകരിക്കുന്നതായിരുന്നു രംഗം. ‘ഞാന്‍ ആ വ്യക്തിയെ വശീകരിക്കണം, അതിനിടയ്ക്ക് എന്റെ വസ്ത്രവും അഴിക്കണം. അതുകൊണ്ട് അകത്ത് എനിക്ക് മറ്റൊരു വസ്ത്രം കൂടി ധരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അത് പറ്റില്ല എനിക്ക് അവളുടെ അടിവസ്ത്രം കാണണം എന്നായിരുന്നു സംവിധായകന്. അതല്ലാതെ മറ്റെന്ത് കാണാനാണ് പ്രേക്ഷകര്‍ വരുന്നതെന്നാണ് അയാള്‍ ചോദിച്ചത് എന്നും പ്രിയങ്ക പറഞ്ഞു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…