തമിഴ് ചലച്ചിത്ര പ്രേമികൾ പ്രത്യേകിച്ച് വിക്രം ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു. എന്നാൽ ജൂലൈ 14ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ധ്രുതഗതിയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
ഏറെ പ്രതീക്ഷയോടെയാണ് അണിയറ പ്രവർത്തകരും വിക്രം ആരാധകരും ചിത്രത്തെ നോക്കികാണുന്നത്. പൊന്നിയൻ സെൽവന്റെ വിജയക്കുതിപ്പ് ധ്രുവ നച്ചത്തിരത്തിലും തുടരാമെന്ന കണക്കുകൂട്ടലിലാണവർ. ഒരു സ്‍പൈ ത്രില്ലര്‍ ഴൊണറിലുള്ള ചിത്രമാണിത്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര ധ്രുവ നച്ചത്തിലുണ്ട്.
ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വിക്രം വേഷമിടുന്നത്. ‘ജോൺ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. പാ രഞ്‍ജിത്തിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ ‘തങ്കലാനും’ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…