Categories: latest news

‘ധ്രുവ നച്ചത്തിരം’ റിലീസിനെത്തുന്നു; വിക്രം ആരാധകർ ആവേശത്തിൽ

തമിഴ് ചലച്ചിത്ര പ്രേമികൾ പ്രത്യേകിച്ച് വിക്രം ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു. എന്നാൽ ജൂലൈ 14ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ധ്രുതഗതിയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. 

ഏറെ പ്രതീക്ഷയോടെയാണ് അണിയറ പ്രവർത്തകരും വിക്രം ആരാധകരും ചിത്രത്തെ നോക്കികാണുന്നത്. പൊന്നിയൻ സെൽവന്റെ വിജയക്കുതിപ്പ് ധ്രുവ നച്ചത്തിരത്തിലും തുടരാമെന്ന കണക്കുകൂട്ടലിലാണവർ. ഒരു സ്‍പൈ ത്രില്ലര്‍ ഴൊണറിലുള്ള ചിത്രമാണിത്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര ധ്രുവ നച്ചത്തിലുണ്ട്.

ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വിക്രം വേഷമിടുന്നത്. ‘ജോൺ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. പാ രഞ്‍ജിത്തിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ ‘തങ്കലാനും’ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

15 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

19 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

23 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

20 hours ago