Ameya Mathew
നടിയും മോഡലുമായ അമേയ മാത്യു വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ‘മോതിരം മാറി’ എന്ന അടിക്കുറിപ്പോടെയാണ് താരം വിവാഹനിശ്ചയ ചിത്രം പങ്കുവെച്ചത്. എന്നാല്‍ പ്രതിശ്രുത വരന്റെ മുഖം താരം മറച്ചിരുന്നു.
അമേയയുടെ വരന്‍ ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കിരണ്‍ കാട്ടികാരന്‍ ആണ് അമേയയുടെ വരന്‍. ഇരുവരുടെയും പ്രണയ വിവാഹമാണ്. വിവാഹ മോതിരം കൈമാറിയ ചിത്രം കിരണും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ അമേയ ‘കരിക്ക്’ വെബ് സീരിസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…