Veena Nair
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് വീണ നായർ. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ വീണ ചർച്ചയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇത്. സംഭവത്തിൽ വിശദീകരണവുമായി വീണ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഭർത്താവുമായി വേർപിരിഞ്ഞാണ് താനിപ്പോൾ ജീവിക്കുന്നതെന്നാണ് വീണ പറയുന്നത്.
രണ്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു. തന്റെ കൂടെ ഏഴെട്ടു വർഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണെന്നും പെട്ടെന്ന് അതിൽനിന്നു വിട്ടു പോരാൻ പറ്റില്ലെന്നും വീണ പറയുന്നു.
‘‘ഞാൻ നാളെ ഒരു പ്രണയത്തിലായാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആ സ്ഥാനം ഞാൻ എന്തു ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ്. രണ്ടു വർഷമായി ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. അമൻ ഇപ്പോൾ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്.” വീണ വ്യക്തമാക്കി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…