Categories: Gossips

ആഗോള തലത്തില്‍ പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന് 2018 ! ഇന്‍ഡസ്ട്രി ഹിറ്റായെന്ന് അവകാശപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആഗോള തലത്തില്‍ പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചതായി റിപ്പോര്‍ട്ട്. 2018 ന്റെ ആഗോള കളക്ഷന്‍ 137.6 കോടി ആയെന്നാണ് റിപ്പോര്‍ട്ട്. പുലിമുരുകന് ആഗോള തലത്തില്‍ 137.1 കോടിയാണ് കളക്ട് ചെയ്തതെന്നാണ് വിവരം.

കേരളത്തില്‍ നിന്ന് മാത്രം 65.25 കോടി 2018 കളക്ട് ചെയ്‌തെന്നാണ് വിവരം. ഓവര്‍സീസ് കളക്ഷന്‍ 63.95 കോടി. പുലിമുരുകന് ശേഷം മലയാളത്തില്‍ മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റ് പിറന്നിരിക്കുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, നരെയ്ന്‍, കുഞ്ചാക്കോ ബോബന്‍, ലാല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago