ഗ്ലാമറസ് റോളുകളും തമാശയും ലീഡ് റോളുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം നായികമാരി ഒരാളാണ് മംമ്ത മോഹൻദാസ്. മയുഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലിടം നേടിയ മംമ്ത അഭിനേത്രിയായും പിന്നണി ഗായികയുമായെല്ലാം തിളങ്ങി നിൽക്കുകയാണ്.
സിനിമയിലെന്നതുപോലെ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരം, തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളും സാധാരണ ജീവിത കാഴ്ചകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അത്തരത്തിൽ ഒരു കിടിലൻ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
മലയാളത്തിൽ സൂപ്പർ താരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ചിട്ടുള്ള മംമ്ത ഇപ്പോഴും ഇൻഡസ്ട്രിയിൽ മാറ്റി നിർത്താനാകാത്ത് പേരുകളിൽ ഒന്നായി മാറി കഴിഞ്ഞു. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.
ക്യാൻസർ അതിജീവിത കൂടിയായ മംമ്തയുടെ ജീവിത പോരാട്ടങ്ങളാണ് താരത്തിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാനുള്ള ഒരു കാരണമായത്. മിനിസ്ക്രീനിലും പാട്ടുകാരി, അവതാരിക, വിധികർത്താവ് എന്നീ റോളുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…