Categories: latest news

അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍; റോബിനെ പുറത്താക്കിയതിൽ മോഹൻലാൻ

ബിഗ് ബോസിൽ നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം പ്രേക്ഷകർ സാക്ഷിയായത്. വീക്കിലി ടാസ്ക്കിന്റെ ഭാഗമായി മുൻ സീസണുകളിൽ അച്ചടക്ക നടപടി നേരിട്ട് പുറത്താക്കപ്പെട്ട രണ്ട് മത്സരാർത്ഥികളെ അതിഥികളായി ബിഗ് ബോസിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്ന രജിത് കുമാറും നാലാം സീസണിലെ മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനും. സഹ മത്സരാർത്ഥികൾക്കുനേരെ അതിക്രമം കാണിച്ചതിനായിരുന്നു ഇരുവരും പുറത്തായത്. 

എന്നാൽ ബിഗ് ബോസിൽ നിന്ന് വീണ്ടും റോബിനെ പുറത്താക്കുകയായിരുന്നു. അഖിലിനും ജുനൈസിനുമിടയില്‍ പ്രശ്‍നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാന്‍ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്‍നം പരിഹരിച്ചുവെന്നറിഞ്ഞ റോബിന്‍ രാധാകൃഷ്‍ണൻ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കാര്യങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുകയും ചെയ്തു. 

പോകുന്നെങ്കില്‍ ഞാനും മാരാരും ഒരുമിച്ച് പോകും എന്ന് റോബിൻ വെല്ലുവിളിക്കുകയായിരുന്നു. ഇല്ലെങ്കില്‍ ഇവിടെ ഒരുത്തനും പോകില്ല. കുളമാക്കും. ഇവിടെ ഒരു ടാസ്‍കും നടക്കില്ല, ഞാന്‍ നടത്താന്‍ സമ്മതിക്കില്ല റോബിന്‍ അലറിക്കൊണ്ട് എല്ലാവരോടുമായി പറയുന്നുണ്ടായിരുന്നു. ഇതോടെ വിഷയത്തിലിടപ്പെട്ട ബിഗ് ബോസ് റോബിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ബിഗ് ബോസ് നിങ്ങള്‍ ഇന്ന് ചെയ്‍ മോശം പ്രവര്‍ത്തികളും സംസാരങ്ങളും കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ് എന്നും ബിഗ് ബോസ് അറിയിക്കുകയും റോബിനെ പുറത്തുകൊണ്ടുപോകുകയും ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മോഹൻലാലിന്റെ പ്രതികരണവും പ്രെമോയായി എത്തിയത്. അതിഥി ദേവോ ഭവ, പക്ഷേ ഇവിടെ എങ്ങനെ എന്ന് കണ്ട് അറിയണം എന്ന് ഞാൻ കഴിഞ്ഞ വീക്ക്‍ലി ടാസ്‍കിനു മുമ്പേ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ആദ്യം ആതിഥേയര്‍ തമ്മില്‍ ഏറ്റുമുട്ടി, ശേഷം അതിഥികളുമായി സ്വരചേര്‍ച്ച നഷ്‍ടപ്പെട്ടു, പക്ഷേ അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍. അത് ലംഘിക്കപ്പെട്ടാലോ?. അതിന്റെ പരിസമാപ്‍തി നമ്മള്‍ കണ്ടു. എന്തുകൊണ്ടും എന്റെ ഇന്നത്തെ വരവിന് പ്രത്യേകതകള്‍ ഉണ്ടാകുമെന്നാണ് മോഹൻലാല്‍ വ്യക്തമാക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

11 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

11 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

11 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

19 hours ago