ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി തന്നെ മുന്നോട്ടു പോവുകയാണ്. അപരതീക്ഷിതമായ പല നിമിഷങ്ങൾക്കും ഇതിനോടകം തന്നെ ബിഗ് ബോസ് വീടും പ്രേക്ഷകരും സാക്ഷിയായി കഴിഞ്ഞു. എന്നാൽ, പതിവ് തെറ്റാതെ ഈ ആഴ്ചയും ആദ്യദിനം തന്നെ നോമിനേഷൻ പ്രക്രിയയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിഗ് ബോസ്. അൻപതാം ദിനത്തിലേക്ക് കടന്ന ഷോയിൽ ഇത്തവണ നോമിനേഷനിലുള്ളത് ഒൻപത് മത്സരാർത്ഥികളാണ്. 13 മത്സരാർത്ഥികളാണ് വീട്ടിൽ ഇനി അവശേഷിക്കുന്നത്.
കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ വിജയികളായ ഷിജു, നാദിറ, റിനോഷ്, മിഥുൻ എന്നിവർ നോമിനേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതേസമയം പെട്ടിതാഴയിട്ട വിഷ്‍ണു, അനു, ജുനൈസ്, ശ്രുതി നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടുവെന്ന് ബിഗ്ബോസ് അറിയിച്ചു. ഈ ആഴ്ചയിലെ ക്യാപ്റ്റനാണെങ്കിലും വിഷ്ണുവും നോമിനേഷൻ ലിസ്റ്റിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ അടുത്ത എവിക്ഷന്‍ ലിസ്റ്റിലേക്ക് 3 വോട്ടുകള്‍ സെറീന, 4 വോട്ടുകളുമായി റെനീഷ, 5 വോട്ടുകളുമായി ശോഭ, 6 വോട്ടുകളുമായി അഖില്‍ ,8 വോട്ടുകളുമായി സാഗര്‍ എന്നിവരാണ് ഇത്തവണ നോമിനേഷനിലൂടെ എവിക്ഷന്‍ ലിസ്റ്റില്‍ എത്തിയത്. അതിന് പിന്നാലെ വിഷ്‍ണു, അനു, ജുനൈസ്, ശ്രുതി എന്നിവരും ഈ ലിസ്റ്റില്‍ നേരിട്ട് എത്തി. ഇതോടെ ഈ ആഴ്ച പുറത്തേക്കുള്ള വഴിയില്‍ ഇതോടെ 9 പേര്‍ ഉള്‍പ്പെട്ടു.
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ.…
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട്…
മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ…
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…