Categories: latest news

പ്രേക്ഷക വിധി കാത്ത് ഒൻപത് മത്സരാർത്ഥികൾ; നോമിനേഷൻ പട്ടിക പുറത്ത്

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി തന്നെ മുന്നോട്ടു പോവുകയാണ്. അപരതീക്ഷിതമായ പല നിമിഷങ്ങൾക്കും ഇതിനോടകം തന്നെ ബിഗ് ബോസ് വീടും പ്രേക്ഷകരും സാക്ഷിയായി കഴിഞ്ഞു. എന്നാൽ, പതിവ് തെറ്റാതെ ഈ ആഴ്ചയും ആദ്യദിനം തന്നെ നോമിനേഷൻ പ്രക്രിയയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിഗ് ബോസ്. അൻപതാം ദിനത്തിലേക്ക് കടന്ന ഷോയിൽ ഇത്തവണ നോമിനേഷനിലുള്ളത് ഒൻപത് മത്സരാർത്ഥികളാണ്. 13 മത്സരാർത്ഥികളാണ് വീട്ടിൽ ഇനി അവശേഷിക്കുന്നത്. 

കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ വിജയികളായ ഷിജു, നാദിറ, റിനോഷ്, മിഥുൻ എന്നിവർ നോമിനേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതേസമയം പെട്ടിതാഴയിട്ട വിഷ്‍ണു, അനു, ജുനൈസ്, ശ്രുതി നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടുവെന്ന് ബിഗ്ബോസ് അറിയിച്ചു. ഈ ആഴ്ചയിലെ ക്യാപ്റ്റനാണെങ്കിലും വിഷ്ണുവും നോമിനേഷൻ ലിസ്റ്റിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു. 

ഇതോടെ അടുത്ത എവിക്ഷന്‍ ലിസ്റ്റിലേക്ക് 3 വോട്ടുകള്‍ സെറീന, 4 വോട്ടുകളുമായി റെനീഷ, 5 വോട്ടുകളുമായി ശോഭ, 6 വോട്ടുകളുമായി അഖില്‍ ,8 വോട്ടുകളുമായി സാഗര്‍ എന്നിവരാണ് ഇത്തവണ നോമിനേഷനിലൂടെ എവിക്ഷന്‍ ലിസ്റ്റില്‍ എത്തിയത്. അതിന് പിന്നാലെ വിഷ്‍ണു, അനു, ജുനൈസ്, ശ്രുതി  എന്നിവരും ഈ ലിസ്റ്റില്‍ നേരിട്ട് എത്തി. ഇതോടെ ഈ ആഴ്ച പുറത്തേക്കുള്ള വഴിയില്‍ ഇതോടെ 9 പേര്‍ ഉള്‍പ്പെട്ടു. 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

5 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

5 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

5 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

6 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

6 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

8 hours ago