വെറും പത്ത് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബില്‍ ഇടംനേടി ജൂഡ് ആന്തണി ജോസഫ് ചിത്രം 2018. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബില്‍ എത്തുന്ന മലയാള ചിത്രമെന്ന നേട്ടം 2018 സ്വന്തമാക്കി. മോഹന്‍ലാല്‍ ചിത്രത്തിന്റെ റെക്കോര്‍ഡാണ് 2018 മറികടന്നത്.
12 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ എത്തിയ ലൂസിഫറിന്റെ റെക്കോര്‍ഡാണ് 2018 മറികടന്നത്. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ നിന്ന് നൂറ് കോടി കളക്ട് ചെയ്യുന്ന ചിത്രമാണ് 2018. ഒരു മമ്മൂട്ടി ചിത്രം പോലും ഇതുവരെ നൂറ് കോടി ക്ലബില്‍ ഇടം നേടിയിട്ടില്ല.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, നരെയ്ന്‍, കുഞ്ചാക്കോ ബോബന്‍, ലാല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം.
പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു.…
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് പൃഥ്വിരാജോ വിജയരാഘവനോ വരുന്നത്…
മോഹന്‍ലാലിന്റെ 360-ാം സിനിമയുടെ പേര് ഇന്നലെയാണ് അനൗണ്‍സ്…
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് ആവര്‍ത്തിച്ച് മോഹന്‍ലാല്‍.…
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍.…