ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്. എന്നാൽ മുൻ സീസണുകൾ സൃഷ്ടിച്ച കോളിളക്കം ഇത്തവണ ഉണ്ടായില്ലായെന്നത് ശ്രദ്ധേയമാണ്. ഇതിന് ഉടൻ തന്നെ പരിഹാരമുണ്ടാകുമെന്ന സൂചന നൽകുകയാണ് ബിഗ് ബോസ് പ്രെമോ. മുൻ സീസണുകളിൽ അച്ചടക്ക നടപടി നേരിട്ട് പുറത്താക്കപ്പെട്ട രണ്ട് മത്സരാർത്ഥികളാണ് ഒരു ദിവസം വീടിനുള്ളിലേക്ക് എത്തിയിരിക്കുന്നത്. രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്ന രജിത് കുമാറും നാലാം സീസണിലെ മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനും. സഹ മത്സരാർത്ഥികൾക്കുനേരെ അതിക്രമം കാണിച്ചതിനായിരുന്നു ഇരുവരും പുറത്തായത്.
ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഇപ്പോൾ 50 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. ഇന്നലെ അഞ്ചൂസ് പുറത്തേയ്ക്ക പോയതോടെ ഇതുവരെയുള്ള മത്സരാർത്ഥികളുടെ എണ്ണം 13-ലേയ്ക്ക് എത്തി. ഇന്നലത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ തന്നെ മത്സരാർത്ഥികൾക്കായി നാളെ വലിയ സർപ്രൈസ് കാത്തിരിക്കുന്നതായി അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇരുവരും വീടിനുള്ളിലേക്ക് എത്തുന്ന പ്രെമോ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പുതിയ വീക്കിലി ടാസ്ക്കിന്റെ ഭാഗമായാണ് ഇരുവരുടെയും കടന്നുവരവെന്നാണ് സൂചനകൾ. ബിഗ് ബോസിൽ ഏറ്റവും വലിയ പ്രേക്ഷക പിന്തുണയിൽ നിൽക്കുന്ന ഘട്ടത്തിലാണ് രജിത് കുമാറും റോബിനും ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെടുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വിധി.
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ.…
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട്…
മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ…
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…