Categories: latest news

ബിഗ് ബോസിൽ കളി മാറുന്നു; മുൻ സീസണുകളിൽ പുറത്താക്കപ്പെട്ട മത്സരാർത്ഥികൾ വീണ്ടും അഞ്ചാം പതിപ്പിൽ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്. എന്നാൽ മുൻ സീസണുകൾ സൃഷ്ടിച്ച കോളിളക്കം ഇത്തവണ ഉണ്ടായില്ലായെന്നത് ശ്രദ്ധേയമാണ്. ഇതിന് ഉടൻ തന്നെ പരിഹാരമുണ്ടാകുമെന്ന സൂചന നൽകുകയാണ് ബിഗ് ബോസ് പ്രെമോ. മുൻ സീസണുകളിൽ അച്ചടക്ക നടപടി നേരിട്ട് പുറത്താക്കപ്പെട്ട രണ്ട് മത്സരാർത്ഥികളാണ് ഒരു ദിവസം വീടിനുള്ളിലേക്ക് എത്തിയിരിക്കുന്നത്. രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്ന രജിത് കുമാറും നാലാം സീസണിലെ മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനും. സഹ മത്സരാർത്ഥികൾക്കുനേരെ അതിക്രമം കാണിച്ചതിനായിരുന്നു ഇരുവരും പുറത്തായത്. 

ബിഗ് ബോസ് മലയാളം അ‍ഞ്ചാം സീസൺ ഇപ്പോൾ 50 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. ഇന്നലെ അഞ്ചൂസ് പുറത്തേയ്ക്ക പോയതോടെ ഇതുവരെയുള്ള മത്സരാ‍ർത്ഥികളുടെ എണ്ണം 13-ലേയ്ക്ക് എത്തി. ഇന്നലത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ തന്നെ മത്സരാർത്ഥികൾക്കായി നാളെ വലിയ സർപ്രൈസ് കാത്തിരിക്കുന്നതായി അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ഇരുവരും വീടിനുള്ളിലേക്ക് എത്തുന്ന പ്രെമോ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പുതിയ വീക്കിലി ടാസ്ക്കിന്റെ ഭാഗമായാണ് ഇരുവരുടെയും കടന്നുവരവെന്നാണ് സൂചനകൾ. ബിഗ് ബോസിൽ ഏറ്റവും വലിയ പ്രേക്ഷക പിന്തുണയിൽ നിൽക്കുന്ന ഘട്ടത്തിലാണ് രജിത് കുമാറും റോബിനും ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെടുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വിധി. 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago