Categories: latest news

സെറീനയും സാഗറും പ്രണയത്തിൽ? അഞ്ജൂസ് പറയുന്നു

ബിഗ് ബോസ് മലയാളം ഓരോ പതിപ്പിലും പല തരത്തിലുള്ള പ്രണയ കഥകൾ സംഭവിക്കാറുണ്ട്. പേളി – ശ്രീനിഷ് പ്രണയം വിവാഹം വരെയെത്തിയപ്പോൾ പിന്നീട് അങ്ങനെ മലയാളികൾ ചർച്ച ചെയ്ത പ്രണയങ്ങളൊന്നും ബിഗ് ബോസ് വീട്ടിൽ സംഭവിച്ചട്ടില്ല. ഇത്തവണയും പല കഥകളും രൂപപ്പെട്ടു ചർച്ചയാകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാഗർ – സെറീന ബന്ധമാണ്. പലപ്പോഴും ഇരുവരും പ്രണയ സൂചനകള്‍ കൈമാറിയെങ്കിലും കൃത്യമായി തുറന്നുപറഞ്ഞിട്ടില്ല. ബിഗ് ബോസ് ഹൗസിലുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്ന് പുറത്തായ അഞ്ജൂസ്. ഇരുവരുടെയും സുഹൃത്താണ് അഞ്ജൂസ്, അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യത്തോടെയാണ് അഞ്ജൂസിന്റെ വാക്കുകളെ പ്രേക്ഷകരും കാണുന്നത്. നിലവിൽ ഇരുവരും തമ്മിലുള്ള ബന്ധം പ്രണയമല്ലെന്നാണ് അഞ്ജൂസ് പറയുന്നത്.

“സെറീനയും സാഗറും എന്റ സുഹൃത്തുക്കളാണ്. അവര്‍ക്കിടയില്‍ വേറൊരു വിധത്തിലുളള ബന്ധം ഇപ്പോള്‍ ഇല്ല. പക്ഷേ നല്ല ബോണ്ടുണ്ട്, സിങ്കുണ്ട്. അണ്ടര്‍സ്റ്റാന്റിംഗ് ഉണ്ട്. സെറീനയും ഞാനുമായിട്ടുള്ള അണ്ടര്‍സ്റ്റാന്റിംഗിനേക്കാള്‍ കൂടുതല്‍ അവള്‍ക്ക് സാഗറിനായിട്ടാണ് ഉള്ളത്. കാരണം അവര്‍ ഒത്തിരി നേരം ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ട്. അവരുടെ ഇമോഷൻസ് ഒരുപോലെയാണ്, ചിന്തകളും. നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ ഒരു ട്രാക്ക് എനിക്ക് ഫീലായിട്ടില്ല. ഞാൻ കണ്ണ് കൊണ്ട് കണ്ടിട്ടുമില്ല. കാണാത്തതും കേള്‍ക്കാത്തതുമായ കാര്യം എനിക്ക് പറയാൻ അറിയത്തുമില്ല.”

അനില മൂര്‍ത്തി

Recent Posts

കിടലന്‍ പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച മാളവിക…

4 minutes ago

അതിസുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച അനുപമ…

9 minutes ago

കുഞ്ഞിനൊപ്പം ചിത്രങ്ങളുമായി അമല പോള്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമലപോള്‍.…

13 minutes ago

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

16 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

16 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

16 hours ago