Categories: latest news

അഖിലും വിഷ്ണുവും നേർക്കുന്നേർ; പുതിയ കൂട്ടുകെട്ടിൽ ജുനൈസ്

വാശിയേറിയ ടാസ്ക്കുകളുമായി ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ മത്സരാർത്ഥികൾ പല ഗ്രൂപ്പുകളായാണ് വീട്ടിൽ നിലനിൽക്കുന്നത്. ഇതിൽ ഏറ്റവും ശക്തമായ ഗ്രൂപ്പാണ് അഖിലിന്റേത്. അഖിൽ – വിഷ്ണു സഖ്യം ഇതിനോടകം തന്നെ തങ്ങളുടെ വിജയ ഫോർമുല കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ അഖില്‍ മാരാരുടേയും സംഘത്തിന്റേയും ഗെയിം പൊളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കളിക്കുന്ന വ്യക്തിയാണ് ജുനൈസ്. പല തവണ ശ്രമിച്ചിട്ടും ജുനൈസിന് പരാജയം മാത്രമായിരുന്നു ഫലം. 

ഇതിനിടയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ വീട്ടിൽ അരങ്ങേറിയിരിക്കുന്നത്. വിഷ്ണുവും അഖിലും പിരിയുകയാണെന്നാണ് ഏറ്റവും പുതിയ പ്രമോ പുറത്തുവരുന്നത്. അതേസമയം ജുനൈസ് അഖിലിനൊപ്പം ചേരുകയും ചെയ്യുന്നു. വിഷ്ണുവാകട്ടെ താന്‍ ഇനി മുതല്‍ ഒറ്റയ്ക്ക് ഗെയിം കളിക്കും എന്നാണ് പറയുന്നത്. രസകരമായ നിമിഷങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ കടന്നു പോകുന്നത്.

എല്ലാവരും ബെഡ് റൂമില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. ക്യാപ്റ്റന്‍സി ടാസ്‌കിനായുള്ള ഒരുക്കല്‍ നടക്കുകയായിരുന്നു പുറത്ത് ഈ സമയം. അഖില്‍ മാരാരും ജുനൈസും കട്ടിലില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്നു. അതിന്റെ പേരിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഇതൊരു ഒന്നൊന്നര ടീമാണെന്ന് വിഷ്ണു ജോഷി പറയുന്നു. ഈ ആഴ്ച ജുനൈസ് പോയില്ലെങ്കില്‍ അവനെ എന്റെ ടീമിലേക്ക് എടുക്കും. അതോടെ അവന്‍ ടോപ്പ് ഫൈവിലേക്ക് എത്തുമെന്ന് ജുനൈസ് പറഞ്ഞു.

ആശയപരമായ ഞാനും അഖിലേട്ടനും തമ്മില്‍ ഒരുപാട് വ്യത്യാസ്മുണ്ട്. പക്ഷെ തന്നെ അങ്ങനെ എടുത്താന്‍ അഖില്‍ മാരാരെ താന്‍ രാജാവാക്കുമെന്ന് ജുനൈസ് പറയുന്നു. ഇതോടെ ശോഭയും മറ്റും ജുനൈസിനെ കളിയാക്കുകയാണ്. ഒരു ദിവസമെങ്കില്‍ ഒരു ദിവസമെങ്കിലും നിനക്ക് വോട്ട് കിട്ടട്ടെ എന്ന് മാരാര്‍ പറയുന്നു. ഇക്കയ്ക്ക് മനസിലായി, യഥാര്‍ത്ഥ ശത്രു ഞാനാണെന്ന്. അതാണ് മാരാരുടെ കൂടെ ചേര്‍ന്നതെന്നായി വിഷ്ണു.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

18 hours ago

ഗ്ലാമറസ് പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

18 hours ago

അതിമനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

18 hours ago

സൈക്കിളില്‍ ലോകംചുറ്റി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍.…

18 hours ago

എലിയെ പരിചയപ്പെടാന്‍ ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

2 days ago