മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍. പ്രിയയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഏറെ വര്‍ഷക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്.
ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിച്ചത്. അത് താരത്തിന്റെ കരിയറിലെ വലിയ ബ്രേക്കായിരുന്നു. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ മകന്‍ ഇസുവിന്റെ വികൃതിയെക്കുറിച്ച് പറയുകയാണ് താരം. മിന്നല്‍ മുരളി സിനിമ അവനു ഭയങ്കര ഇഷ്ടമാണ്. അത് കണ്ട ശേഷം അതില്‍ ഗുരു സോമസുന്ദരം പറയുന്ന ഒരു ഡയലോഗ് ഇല്ലേ നാട്ടുകാരെ ഓടിവരണേ കടയ്ക്ക് തീ പിടിച്ചേ എന്ന ഡയലോഗ്. ഒരു ദിവസം ഞാന്‍ ഫ്‌ലാറ്റില്‍ ഇരിക്കുവാണ്, എന്നെ കാണാന്‍ ഒരു പ്രൊഡ്യൂസര്‍ വരും എന്ന് പറഞ്ഞിരുന്നു. പുള്ളി വന്നു, ഡോര്‍ തുറന്നു അകത്തേക്ക് പുള്ളി കയറിയപ്പോള്‍ ഇവന്‍ അകത്തു നിന്നും ഓടി പുറത്തേക്ക് വന്നിട്ട് നാട്ടുകാരെ ഓടി വരണേ ഫ്‌ലാറ്റിനു തീ പിടിച്ചേ എന്ന് പറഞ്ഞു. ഒടുവില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കേണ്ടി വന്നു. അവന്‍ എന്റെ കഞ്ഞിയില്‍ പാറ്റ ഇടും എന്നാണ് തോന്നുന്നത് എന്നാണ് താരം പറയുന്നത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…