Categories: latest news

25 കോടി പിഴയടച്ചത് ഞാനല്ല; വ്യക്തത വരുത്തി പൃഥ്വിരാജ്, നിയമനടപടി സ്വീകരിക്കും

തനിക്കെതിരായ വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മലയാള സിനിമയില്‍ വിദേശത്ത് നിന്ന് വന്‍ തോതില്‍ കള്ളപ്പണം ഒഴുകുന്നതായും എന്‍ഫോഴ്‌സ്‌മെന്റില്‍ 25 കോടി പിഴയടച്ച് ഒരു പ്രമുഖ നടന്‍ കൂടിയായ നിര്‍മാതാവ് നിയമനടപടികളില്‍ നിന്ന് ഒഴിവായെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ആ പ്രമുഖ നടന്‍ പൃഥ്വിരാജ് ആണെന്ന് മറുനാടന്‍ മലയാളി അടക്കമുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. താന്‍ അത്തരത്തില്‍ 25 കോടി പിഴയടച്ചിട്ടില്ലെന്നും തനിക്കെതിരായ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് തന്നെ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പൃഥ്വി തന്റെ നിലപാട് അറിയിച്ചത്.

‘വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജ ആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

PS: ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.’ പൃഥ്വിരാജ് കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

മാത്യു മോഡ് ഓൺ; മോഹൻലാലിന്റെ മാസ്സ് ലുക്കിന് ട്രിബ്യൂട്ടുമായി നടി സ്വാതിഷ്ഠ കൃഷ്ണന്റെ പുത്തൻ മേക്കോവർ

ബ്ലോക്ക്ബസ്റ്റർ തമിഴ് ചലച്ചിത്രം 'ജയിലറി'ൽ തിയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ…

7 hours ago

ഗ്ലാമറസ് ലുക്കിൽ തിളങ്ങി ഷിബ്ല ഫറ

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്…

7 hours ago

അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്; തന്റെ കാന്‍സര്‍ ജീവിതത്തെക്കുറിച്ച് ഹിന ഖാന്‍

സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…

16 hours ago

പാതി ജീവിതം വേണ്ടിവന്നു സ്വന്തം മൂല്യം തിരിച്ചറിയാന്‍; സാമന്ത

സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…

16 hours ago