Categories: latest news

25 കോടി പിഴയടച്ചത് ഞാനല്ല; വ്യക്തത വരുത്തി പൃഥ്വിരാജ്, നിയമനടപടി സ്വീകരിക്കും

തനിക്കെതിരായ വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മലയാള സിനിമയില്‍ വിദേശത്ത് നിന്ന് വന്‍ തോതില്‍ കള്ളപ്പണം ഒഴുകുന്നതായും എന്‍ഫോഴ്‌സ്‌മെന്റില്‍ 25 കോടി പിഴയടച്ച് ഒരു പ്രമുഖ നടന്‍ കൂടിയായ നിര്‍മാതാവ് നിയമനടപടികളില്‍ നിന്ന് ഒഴിവായെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ആ പ്രമുഖ നടന്‍ പൃഥ്വിരാജ് ആണെന്ന് മറുനാടന്‍ മലയാളി അടക്കമുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. താന്‍ അത്തരത്തില്‍ 25 കോടി പിഴയടച്ചിട്ടില്ലെന്നും തനിക്കെതിരായ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് തന്നെ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പൃഥ്വി തന്റെ നിലപാട് അറിയിച്ചത്.

‘വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജ ആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

PS: ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.’ പൃഥ്വിരാജ് കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അടിപൊളിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സ്‌റ്റൈലിഷ് പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 days ago