2018 Movie
അതിവേഗം 40 കോടി ക്ലബില്‍ കയറി 2018. ആഗോള തലത്തില്‍ ആണ് ചിത്രത്തിന്റെ കളക്ഷന്‍ 40 കോടി പിന്നിട്ടത്. കേരളത്തില്‍ നിന്ന് മാത്രം 20 കോടിക്ക് അടുത്താണ് ഇതുവരെ കളക്ട് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ട്.
കേരളത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ നാലാമത്തെ മികച്ച തിങ്കളാഴ്ച കളക്ഷനാണ് 2018 സ്വന്തമാക്കിയത്. കെജിഎഫ് 2, ബാഹുബലി, ലൂസിഫര്‍, 2018, പുലുമുരുകന്‍ തുടങ്ങിയ സിനിമകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്. ഇന്നലെ നാല് കോടിയോളം വരുമാനം 2018 ഉണ്ടാക്കി. ചൊവ്വാഴ്ച കളക്ഷന്‍ ഇത്തരത്തില്‍ ഉണ്ടാവുന്നത് ഇത് ആദ്യമാണെന്നാണ് പറയപ്പെടുന്നത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, നരെയ്ന്‍, കുഞ്ചാക്കോ ബോബന്‍, ലാല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…