Categories: latest news

ഗെയിം ത്രില്ലറുമായി മമ്മൂട്ടി, ഒപ്പം ഗൗതം വാസുദേവ് മേനോന്‍; ബസൂക്ക തുടങ്ങി

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു. വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം. ലളിതമായ ചടങ്ങില്‍ പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡിനോ ഡെന്നീസ്. ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പ് നല്‍കി.

ഗെയിം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്ക് പുറമെ ഗൗതം വാസുദേവ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ജഗദീഷ്, ഐശ്വര്യാ മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം.

ഛായാഗ്രഹണം – നിമേഷ് രവി. എഡിറ്റിംഗ് -നിഷാദ് യൂസഫ്. കലാസംവിധാനം -അനിസ് നാടോടി. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യൂം – ഡിസൈന്‍ -സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുജിത് സുരേഷ് – പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – ഷെറിന്‍ സ്റ്റാന്‍ലി, രാജീവ് പെരുമ്പാവൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു.ജെ.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago