Categories: latest news

പെപ്പെ ഉഡായിപ്പ്, വൃത്തികെട്ടവന്‍; രൂക്ഷ വാക്കുകളുമായി ജൂഡ്

നടന്‍ ആന്റണി വര്‍ഗീസ് പെപ്പെയ്ക്കെതിരെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. നിര്‍മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ നിന്ന് പിന്മാറിയ ആളാണ് പെപ്പെ എന്ന് ജൂഡ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജൂഡ്.

‘ വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്നൊക്കെ പറഞ്ഞാല്‍. ഇപ്പോ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പച്ചക്ക്, സാധാരണ മനുഷ്യനായിട്ടൊരു പെപ്പെ എന്നൊരുത്തന്‍ ഉണ്ട്, ആന്റണി വര്‍ഗീസ്. അയാള്‍ ഭയങ്കര സംഭവമായിട്ട് നല്ലവനാണെന്ന് വിചാരിച്ചിരിക്കുകയാണ് എല്ലാവരും. എന്റെ സിനിമ ചെയ്യാന്‍ വന്ന അരവിന്ദ് എന്ന ഒരു നിര്‍മ്മാതാവിന്റെ അടുത്ത് നിന്ന് പത്ത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിച്ച് ആന്റണി അവന്റെ പെങ്ങളുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുന്‍പ് പിന്മാറിയ ഒരുത്തനാണ് അവന്‍,

‘ കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം. മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം. കാരണം ആന്റണി പെപ്പെ എന്ന് പറയുന്നത് ഒരു സാധാരണക്കാരനാണ്. എന്റെ വീടിന് അടുത്തുള്ള അങ്കമാലിയില്‍ ഉള്ള ഒരുത്തന്‍. അവന്‍ കാണിച്ച വൃത്തികേടൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഇങ്ങനെയുള്ള വൃത്തികെട്ടവന്‍മാര്‍ സിനിമയില്‍ ഉള്ളത് കൊണ്ടാണ്. ഈ ലഹരിയും കഞ്ചാവും ഒക്കെ വേറെയാണ്. സ്വഭാവവും മനുഷ്യത്വവും ആണ് ആദ്യം വേണ്ടത്. ആ നിര്‍മ്മാതാവും അവരുടെ ഭാര്യയും എല്ലാം ഇതേക്കുറിച്ച് പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഈ വൃത്തികോടൊക്കെ കാണിച്ചിട്ട് അവന്‍ വേറെ സിനിമ ചെയ്തു, ആരവം എന്ന സിനിമ. ഇപ്പോള്‍ ‘ആര്‍ഡിഎക്‌സ്’ ചെയ്യുന്ന നിഹാസിന്റെ ആദ്യ സിനിമ ആരവം ആയിരുന്നു. ഷൂട്ട് ചെയ്തിട്ട് ആ സിനിമ വേണ്ടെന്നുവച്ചു. ശാപം എന്നു പറഞ്ഞാല്‍ കട്ട ശാപം ആണ്. എന്റെ നിര്‍മാതാവ് മുടക്കിയ കാശ് പിന്നീട് അവന്‍ തിരിച്ചുതന്നു,’

‘മെനക്കെട്ട കുറേ ആള്‍ക്കാര് ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ട്. അവനൊന്നും യാതൊരു യോഗ്യതയും ഇല്ല. ഇതുപോലെ യോഗ്യതയില്ലാത്ത ഒരുപാടുപേര്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. പെപ്പെ എന്ന് പറഞ്ഞാല്‍ പെല്ലിശ്ശേരിയില്ലെങ്കില്‍ ആന്റണിക്ക് ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരത്തില്‍ നന്ദിയില്ലാത്ത ഒരുപാട് പേര്‍ സിനിമയില്‍ വന്നിട്ടുണ്ട്,’ ജൂഡ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അമ്മയാണ് തന്റെ ഹീറോ: പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…

5 hours ago

കള്ള് കുടിച്ച് പോലീസ് പിടിച്ചു എന്നത് സത്യമാണ്; കിച്ചു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

5 hours ago

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

5 hours ago

മഹാലക്ഷ്മി കാവ്യയെപ്പോലെയാണ്; ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

5 hours ago

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

11 hours ago