Categories: latest news

സുമിയുമായുള്ളത് ലെസ്ബിയൻ ബന്ധം; ഗോസിപ്പുകളോട് പ്രതികരിച്ച് മഞ്ജു

സെലിബ്രിറ്റി ജീവിതത്തോടൊപ്പം തന്നെ സഞ്ചരിക്കുന്നവയാണ് ഗോസിപ്പുകളും. സിനിമ-സീരിയൽ രംഗത്തുള്ള പലരും ഇതിന്റെ ഇരകളുമാണ്. അത്തരത്തിലൊരു ഗോസിപ്പിനോട് ശക്തമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് മിനിസ്ക്രീൻ താരം മഞ്ജു. മുൻപും മഞ്ജുവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത തന്റെ ആത്മർത്ഥ സുഹൃത്ത് സുമിയുമായി കൂട്ടിചേർത്ത് പ്രചരിക്കുന്ന ലെസ്ബിയൻ വിവാദത്തോടാണ് ശക്തമായി തന്നെ മഞ്ജു പ്രതികരിച്ചിരിക്കുന്നത്. ഇരുവരും ചേർന്ന് ബ്ലാക്കീസ് എന്ന പേരിൽ ഒരു യുട്യൂബ് ചനലും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. 

തന്റെ പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ചെയ്ത ഹോം ടൂര്‍ വീഡിയോയില്‍ ആണ് ആ ഗോസിപ്പിന് മഞ്ജു വ്യക്തത നല്‍കിയത്. “സുമി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഞങ്ങള്‍ ലെസ്ബിയന്‍സ് അല്ല. സുമിയ്ക്ക് ഒരു കുടുംബമുണ്ട് ഭര്‍ത്താവും രണ്ട് മക്കളും അമ്മായിയമ്മയും ഒക്കെയുണ്ട്. അവര്‍ക്കൊപ്പം വളരെ സന്തോഷത്തോടെ ജീവിയ്ക്കുകയാണ് സുമി. അവളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ ബാധിയ്ക്കുന്ന തരത്തിലുള്ള ഗോസിപ്പുകള്‍ അരുത്.” മഞ്ജു പറഞ്ഞു. 

ഞങ്ങള്‍ ഒരുമിച്ചല്ല താമസിക്കുന്നത് എന്നും, ലെസ്ബിയന്‍സ് അല്ല എന്നതും വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് വ്യക്തമായി അറിയാം. എന്നിരുന്നാലും ഒരു ക്ലിക് ബൈറ്റിന് വേണ്ടി ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് തെറ്റാണ് എന്ന് മഞ്ജു പറയുന്നു. വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോള്‍ അതിനെ കുടുംബത്തിന് ബാധിക്കാത്ത തരത്തില്‍ നോക്കണം. എന്നെ കുറിച്ച് പല വാര്‍ത്തകളും വന്നിട്ടുണ്ട്, ഇപ്പോള്‍ കേട്ട് കേട്ട് എനിക്ക് അത് ശീലമായി. പക്ഷെ വീട്ടിലുള്ള അമ്മയ്ക്കും അമ്മച്ചിയ്ക്കും എല്ലാം അത് വേദനയാണ്. 

അനില മൂര്‍ത്തി

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

4 hours ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

4 hours ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

8 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago