Categories: latest news

വൈൾഡ് കാർഡ് എൻട്രിയായി അനു ജോസഫ്; പുതിയ മത്സരാർത്ഥിയിലെ പ്രതീക്ഷകൾ എന്തെല്ലാം?

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്. എന്നാൽ മുൻ വർഷങ്ങളിലേതുപോലെ ഒരു തരംഗം സൃഷ്ടിക്കാൻ ഇത്തവണത്തെ മത്സരാർത്ഥികൾക്ക് സാധിക്കുന്നില്ലയെന്നാണ് പ്രേക്ഷകരുടെ വാദം. ഒന്നിലധികം മത്സരാർത്ഥികൾ അനാരോഗ്യം കാരണമാണ് ഷോയിൽ നിന്ന് പുറത്തുപോയത്. ഇതും മത്സരത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ബിഗ് ബോസിലേക്ക് പുതിയൊരു അതിഥികൂടി എത്തിയിരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അനു ജോസഫ് ആണ് വൈൾഡ് കാർഡ് എൻട്രിയിലൂടെ ഷോയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 

കണ്‍ഫെഷന്‍ റൂമില്‍ വച്ചാണ് മോഹന്‍ലാല്‍ അനുവിനെ പരിചയപ്പെടുത്തുന്നത്. ബിഗ് ബോസ് ഷോ കണ്ടിട്ടാണോ വരുന്നതെന്നും പ്ലാനുകള്‍ ഉണ്ടോ എന്നും മോഹന്‍ലല്‍ ചോദിക്കുന്നു. ‘പ്ലാനിംഗ് ഒന്നും ഇല്ല സര്‍. എന്താണ് അവിടെ നടക്കാന്‍ പോകുന്നതെന്ന് അറിയില്ല. സിറ്റുവേഷനുകള്‍ മാറിമറിഞ്ഞ് വരും. എനിക്ക് വരുന്ന മാറ്റങ്ങളൊന്നും പ്രെഡിക്ട് ചെയ്യാന്‍ പറ്റില്ല. എല്ലാവര്‍ക്കും ശരിയായ മറുപടി കൊടുക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്’, എന്നാണ് അനു പറയുന്നത്. 

ഇത്തവണ വൈൾഡ് കാർഡ് എൻട്രിയിലൂടെ ഷോയിലേക്ക് പ്രവേശിക്കുന്ന മൂന്നാമത്തെ മത്സരാർത്ഥിയാണ് അനു. മുൻ വർഷങ്ങളിലെല്ലാം ഇത്തരത്തിലെത്തിയ പല മത്സരാർത്ഥികളും ഷോയിൽ ടേണിംഗ് പോയിന്റുകളായിരുന്നു. ഇത്തവണ ആദ്യമെത്തിയ ഹനാൻ അനാരോഗ്യം കാരണമാണ് ഒരാഴ്ചപോലും തികച്ചില്ല. പിന്നെയെത്തിയ സംവിധായകൻ ഒമർ ലുലുവും മെല്ലേപോക്കാണ്. അവിടെയാണ് അനുവിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വെക്കുന്നത്. വന്ന വരവിൽ തന്നെ ചില ബോംബുകൾ പൊട്ടിച്ചാണ് അനുവിന്റെ തുടക്കം. വരും ദിവസങ്ങളിൽ അനുവിന്റെ പ്രകടനവും ഇടപ്പെടലുകളും അഭിപ്രായങ്ങളും ഏറെ നിർണായകമാകുമെന്നുറപ്പാണ്. 

അനില മൂര്‍ത്തി

Recent Posts

ആഡംബരത്തിന്റെ അങ്ങേയറ്റം: ഗ്രീസിൽ രാജകീയ വിവാഹം; ചിലവ് 100 കോടി രൂപ!

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് കോടികൾ പൊടിക്കുന്ന ഒരു…

2 hours ago

മാത്യു മോഡ് ഓൺ; മോഹൻലാലിന്റെ മാസ്സ് ലുക്കിന് ട്രിബ്യൂട്ടുമായി നടി സ്വാതിഷ്ഠ കൃഷ്ണന്റെ പുത്തൻ മേക്കോവർ

ബ്ലോക്ക്ബസ്റ്റർ തമിഴ് ചലച്ചിത്രം 'ജയിലറി'ൽ തിയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ…

12 hours ago

ഗ്ലാമറസ് ലുക്കിൽ തിളങ്ങി ഷിബ്ല ഫറ

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്…

12 hours ago