Categories: latest news

വൈൾഡ് കാർഡ് എൻട്രിയായി അനു ജോസഫ്; പുതിയ മത്സരാർത്ഥിയിലെ പ്രതീക്ഷകൾ എന്തെല്ലാം?

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്. എന്നാൽ മുൻ വർഷങ്ങളിലേതുപോലെ ഒരു തരംഗം സൃഷ്ടിക്കാൻ ഇത്തവണത്തെ മത്സരാർത്ഥികൾക്ക് സാധിക്കുന്നില്ലയെന്നാണ് പ്രേക്ഷകരുടെ വാദം. ഒന്നിലധികം മത്സരാർത്ഥികൾ അനാരോഗ്യം കാരണമാണ് ഷോയിൽ നിന്ന് പുറത്തുപോയത്. ഇതും മത്സരത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ബിഗ് ബോസിലേക്ക് പുതിയൊരു അതിഥികൂടി എത്തിയിരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അനു ജോസഫ് ആണ് വൈൾഡ് കാർഡ് എൻട്രിയിലൂടെ ഷോയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 

കണ്‍ഫെഷന്‍ റൂമില്‍ വച്ചാണ് മോഹന്‍ലാല്‍ അനുവിനെ പരിചയപ്പെടുത്തുന്നത്. ബിഗ് ബോസ് ഷോ കണ്ടിട്ടാണോ വരുന്നതെന്നും പ്ലാനുകള്‍ ഉണ്ടോ എന്നും മോഹന്‍ലല്‍ ചോദിക്കുന്നു. ‘പ്ലാനിംഗ് ഒന്നും ഇല്ല സര്‍. എന്താണ് അവിടെ നടക്കാന്‍ പോകുന്നതെന്ന് അറിയില്ല. സിറ്റുവേഷനുകള്‍ മാറിമറിഞ്ഞ് വരും. എനിക്ക് വരുന്ന മാറ്റങ്ങളൊന്നും പ്രെഡിക്ട് ചെയ്യാന്‍ പറ്റില്ല. എല്ലാവര്‍ക്കും ശരിയായ മറുപടി കൊടുക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്’, എന്നാണ് അനു പറയുന്നത്. 

ഇത്തവണ വൈൾഡ് കാർഡ് എൻട്രിയിലൂടെ ഷോയിലേക്ക് പ്രവേശിക്കുന്ന മൂന്നാമത്തെ മത്സരാർത്ഥിയാണ് അനു. മുൻ വർഷങ്ങളിലെല്ലാം ഇത്തരത്തിലെത്തിയ പല മത്സരാർത്ഥികളും ഷോയിൽ ടേണിംഗ് പോയിന്റുകളായിരുന്നു. ഇത്തവണ ആദ്യമെത്തിയ ഹനാൻ അനാരോഗ്യം കാരണമാണ് ഒരാഴ്ചപോലും തികച്ചില്ല. പിന്നെയെത്തിയ സംവിധായകൻ ഒമർ ലുലുവും മെല്ലേപോക്കാണ്. അവിടെയാണ് അനുവിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വെക്കുന്നത്. വന്ന വരവിൽ തന്നെ ചില ബോംബുകൾ പൊട്ടിച്ചാണ് അനുവിന്റെ തുടക്കം. വരും ദിവസങ്ങളിൽ അനുവിന്റെ പ്രകടനവും ഇടപ്പെടലുകളും അഭിപ്രായങ്ങളും ഏറെ നിർണായകമാകുമെന്നുറപ്പാണ്. 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago