Ponniyin Selvan
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം. മണി രത്നം സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം നേടിയ ഗംഭീര വിജയം തന്നെയാണ് കാത്തിരിപ്പിന്റെ പ്രധാന കാരണം. കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷൻ തുകയുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
തമിഴ്നാട്ടിൽ മാത്രം പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം ആദ്യ ദിനം നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. ടോളിവുഡിലെ റെക്കോർഡ് കളക്ഷൻ കൂടിയാണിത്. എന്നാൽ കേരളത്തിൽ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ ‘പൊന്നിയിൻ സെല്‍വൻ 2’ ഇടംപിടിച്ചിരിക്കുന്നത്. എന്തായാലും മണിരത്നം ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
തമിഴ്‍നാട്ടിലെ നടപ്പ് വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിൻ സെല്‍വന്റേ’ത് എന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. ലഭിക്കുന്ന പ്രതികരങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രം വൻ വിജയമാകുമെന്നു തന്നെ അണിയറ പ്രവർത്തകർ ഉറച്ചു വിശ്വസിക്കുന്നു. ബ്രഹ്മാണ്ഡ പ്രൊമോഷൻ പരിപാടികളും സിനിമയുടെ റിലീസിന് മുന്നോടിയായി അണിയറക്കാർ സംഘടിപ്പിച്ചിരുന്നു. ഇത് വിജയത്തിൽ നിർണായക ഘടമായതായാണ് വിലയിരുത്തപ്പെടുന്നത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…