Categories: latest news

കിടിലൻ ലുക്കിൽ ജാൻവി; ഏറ്റവും പുതിയ ഫൊട്ടോഷൂട്ടും ഏറ്റെടുത്ത് ആരാധകർ

തകർപ്പൻ ഫൊട്ടോഷൂട്ടുമായി വീണ്ടും ആരാധക മനസ് കീഴടക്കിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയ താരം ജാൻവി കപൂർ. ഇൻസ്റ്റാഗ്രാം പേജിലാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. 

സിനിമ കുടുംബത്തിൽ നിന്ന് തന്നെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയതെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന താരമാണ് ജാൻവി കപൂർ. പിതാവ് ബോണി കപൂറിന്റെയും മാതാവ് ശ്രീദേവിയുടെയും നിഴലില്ലയെന്ന് തെളിയിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചു. 

ബിഗ് സ്ക്രീനിലെന്നതുപോലെ തന്നെ സമൂഹമാധ്യമങ്ങളിലും നിറ സാനിധ്യമാണ് താരം. ഇവിടെയും ജാൻവിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. 22 ദശലക്ഷത്തോളം ആളുകൾ ഇൻസ്റ്റാഗ്രാമിൽ മാത്രം ജാൻവിയെ പിന്തുടരുന്നു. 

ഫോളോവേഴ്സിന്റെ എണ്ണം പോലെ തന്നെ ജാൻവിയുടെ പോസ്റ്റുകൾക്കും പഞ്ഞമില്ല. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതിൽ സിനിമ വിശേഷങ്ങളും ചൂടൻ ഫൊട്ടോഷൂട്ടുമെല്ലാം ഉൾപ്പെടുന്നു. 

ദഡക് എന്ന ചിത്രത്തിലൂടെയാണ് 2018ൽ താരം തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേനയിലെ പ്രകടനം ഏറെ പ്രശംസപിടിച്ചുപറ്റുകയും ചെയ്തു.

അനില മൂര്‍ത്തി

Recent Posts

മോശം കമന്റുകള്‍; മുടി കൊഴിയുന്നത് ലൈവായി കാണിച്ച് രേണുവിന്റെ മറുപടി

സോഷ്യല്‍ മീഡിയയിലെ ക്രൂര പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി…

6 hours ago

സാരിയിൽ തനത് ഭംഗി;മനോഹരിയായി സുപർണ സജീഷ്

സിനിമാരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കാനുളള ശ്രമത്തിലാണ് നടി…

10 hours ago

38 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയദര്‍ശനൊപ്പം ലിസിയുടെ തിരിച്ചുവരവ്

അഭിനയത്തിന് 38 വര്‍ഷത്തെ ഇടവേള, വീണ്ടും ക്യാമറയ്ക്ക്…

11 hours ago

കഷ്ടപ്പെട്ട് പഠിച്ചാണ് ഡോക്ടറായത്; ഐശ്വര്യ ലക്ഷ്മി

മലയാളത്തില്‍ മാത്രമല്ല തമിഴകത്തും തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാണ്…

1 day ago

‘പവര്‍ ഗ്രൂപ്പി”നെ ഒറ്റയ്ക്ക് നേരിടാനാകില്ല’; ശ്വേത

താരസംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ തുടരുന്നതിനിടെ വീണ്ടും സോഷ്യല്‍…

1 day ago

തന്റെ നല്ലതും ചീത്തയുമായ മുഖഭാവങ്ങള്‍ നന്നായി അറിയുന്നത് പ്രിയദര്‍ശനാണ്; തുറന്ന് പറഞ്ഞ് ലിസി

38 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരം?ഗത്തേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം…

1 day ago